‘എളവൂര്‍ പാറ’ ഒരുകാലത്ത് മലയാള സിനിമക്കാരുടെ ഒരു ഇഷ്ടലൊക്കേഷന്‍ ആയിരുന്നു. വലിയ കുന്നുകളം പാറക്കെട്ടും വൃക്ഷനിബിഡമായ പരിസരങ്ങളും കാനനപ്രതീതി സൃഷ്ടിച്ചിരുന്നു. പാറ പൊട്ടിച്ചു പൊട്ടിച്ച് എളവൂര്‍ പാറ ഇന്ന് ഓര്‍മ മാത്രമായി. പഴയ സ്ഥാനത്ത് ഇപ്പോഴുള്ളത് മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്ന നാലഞ്ച.നാലഞ്ചേക്കര്‍ വിസ്താരമുള്ള വലിയ കുളമാണ്!
എളവൂർ പാറ പതിറ്റാണ്ടുകൾക്ക് മുൻപ് വലിയൊരു കൂറ്റൻ പാറയായിരുന്നു.എഴുപതുകളിൽ പാറപൊട്ടിച്ച് കല്ലെടുക്കാൻ തുടങ്ങി .90 കളുടെ പകുതി ആയപ്പോഴേക്കും കോടതിയിൽ നിന്നും സ്റ്റേ കിട്ടി.അപ്പോഴേക്കും വലിയ ആഴമുളള ഒരു മടയായി തീർന്നു ഈ പാറ.പിന്നീട് മഴ പെയ്ത് ഇവിടെ വെളളം നിറഞ്ഞു .2004 ൽ കടലിൽ സുനാമി നടക്കുപ്പോൾ ഇവിടെയും തിരകൾ ഉണ്ടായിരുന്നു.പാക്കിസ്ഥാനിൽ ഭൂകമ്പം നടന്നപ്പോഴും ഇവിടെ കല്ലിടിഞ്ഞ് വീണിരുന്നു.ഒരു പക്ഷേ ഒറ്റ പാറയായിരുന്നതുകൊണ്ടും ഇപ്പോൾ സമുദ്ര നിരപ്പിനേക്കാൾ താഴ്ച്ച ഉളളത് കൊണ്ടായിരിക്കാം ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ആദ്യമായി ഈ മട കാണുന്ന ഒരാൾ ഇതിൻറെ വലിപ്പം കണ്ട് അദ്ഭുതപ്പെടും എന്ന് ഉറപ്പാണ്.
Content courtesy - https://www.youtube.com/channel/UCuEs2TMxexF1Qr0zUNN7M_Q