HomePersonalitiesഎളവൂർക്കാരൻ പൗലോസ് വിതയത്തിലിന്റെ ആദ്യ മലയാള നോവൽ - 'ചിത്രാപൂരിലെ പ്രൊഫസർ'

എളവൂർക്കാരൻ പൗലോസ് വിതയത്തിലിന്റെ ആദ്യ മലയാള നോവൽ – ‘ചിത്രാപൂരിലെ പ്രൊഫസർ’

എളവൂർക്കാരനായ ഡോ. പൗലോസ്‌ വിതയത്തിലിന്റെ മലയാളത്തിൽ എഴുതിയ ആദ്യ നോവൽ, ‘ചിത്രാപൂരിലെ പ്രൊഫസർ‘ 2023 ഒക്ടോബർ ഒന്നാം തീയതി വൈകിട്ട് 5 മണിക്ക് എളവൂർ റെയിൻബോ ഓഡിറ്റോറിയത്തിൽ വെച്ചു ആദരണീയനായ MLA ശ്രീ. റോജി എം ജോൺ പ്രകാശനം നടത്തുന്നു. ഈ നോവലിന് ‘അവതരിക ‘ എഴുതിയ തേവര S. H. കോളേജിലെ മലയാള വിഭാഗം മുൻ H.O.D. ആയിരുന്ന പ്രൊഫസർ K. G. നാരായണൻ സാർ ഈ നോവൽ വായനക്കാർക്ക് പരിചയപെടുത്തുന്നു.

ഡോ. പൗലോസ് എളവൂർ വിതയത്തിൽ കുടുബാംഗമാണ്. ഇരുപത്തേഴു വർഷം ആസാമിലെ ബദർപൂരിലുള്ള നബിൻചന്ദ്ര കോളേജിലെ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും ആയിട്ടാണ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചത്.

ഇദ്ദേഹം ഇംഗ്ലീഷിൽ എഴുപതോളം കവിതകളെഴുതിയിട്ടുണ്ട്. ഇദ്ദേഹം ഏകസ്വരം പദം കൊണ്ട് മാത്രം എഴുതിയ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കവിത (9600 ഏകസ്വര പാദങ്ങളിൽ 1200 വരികളാണ് ജോയ് ലോസ്റ്റ് എന്ന കവിതയിൽ ഉള്ളത് ) 2010ലും തുടർന്ന് 2013, 15, 16 വർഷങ്ങളിലും ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം തേടിയിട്ടുണ്ട്. 2016-ൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കയറി. 2015-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ രണ്ടു റെക്കോർഡും 2021-ൽ എഴുതിയ 1500 വരി ദൈർഘ്യമുള്ള ‘NO MORE‘ എന്ന കവിതയ്ക്ക് ഒരു റെക്കോർഡും ലഭിച്ചു. 2001, 2003 വർഷങ്ങളിൽ ഇറ്റലിയിൽനിന്ന് കവിതയ്ക്ക് ‘ഡിപ്ലോമ ഡി മെരിറ്റോ’ അവാർഡും, ന്യൂഡൽഹിയിലെ ഇന്ത്യ ഇൻറർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ‘ശിക്ഷരത്തൻ’ പുരസ്കാരവും ലഭിച്ചു. ആസാമിലെ ബരാക് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ ഒന്നാം തീയതി വൈകിട്ട് 5 മണിക്ക് എളവൂർ റെയിൻബോ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന പുസ്തക പ്രകാശനം സഹൃദയരായ എല്ലാ നാട്ടുകാരുടെയും സാഹിത്യ പ്രേമികളുടെയും സാന്നിധ്യവും പ്രോത്സാഹനവും കൊണ്ട് സമൃദ്ധമാകട്ടെ. ഡോ. പൗലോസ് വിതയത്തിലിന്റെ ‘ചിത്രാപൂരിലെ പ്രൊഫസർ’ ന് ‘ഗ്രാമവിശേഷത്തിന്റെ’ എല്ലാ ഭാവുകകങ്ങളും.

ആനയും പുലിയും വിഹരിച്ചിരുന്ന ഒരു വനപ്രദേശം നമ്മുടെ പുളിയനം ഗ്രാമം!

അന്തർദേശിയ ബഹുമതികളുമായി എളവൂർക്കാരൻ പൗലോസ് വിതയത്തിൽ!

കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം പുളിയനം പൗലോസിന്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments