HomeNewsഅക്കാദമി പുരസ്കാരമെത്തി, എളവൂരിലെ തട്ടുകടയിലെ തിരക്കിലേക്ക്!

അക്കാദമി പുരസ്കാരമെത്തി, എളവൂരിലെ തട്ടുകടയിലെ തിരക്കിലേക്ക്!

കേരള ക്ഷേത്ര കലാ അക്കാദമി പുരസ്കാര ജേതാവ് ചാക്യാർക്കൂത്ത് കലാകാരൻ എളവൂർ അനിൽ തട്ടുകടയിൽ ജോലിയിലാണ്. കോവിഡിനെത്തുടർന്ന് ഉത്സവങ്ങളും മറ്റു പരിപാടികളും ഇല്ലാതായതോടെ കുടുംബം പോറ്റാനാണു തട്ടുകട തുടങ്ങിയത്.പുരസ്കാര വാർത്തയറിഞ്ഞ് റോജി എം.ജോൺ എംഎൽഎ ഉൾപ്പെടെയുള്ളവർ അനുമോദിക്കാനെത്തുമ്പോഴും അനിൽ തട്ടുകടയിൽത്തന്നെയായിരുന്നു.

ചാക്യാർക്കൂത്ത് രംഗത്ത് നീണ്ട 27വർഷം പിന്നിട്ട അനിൽ കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളിൽ ചാക്യാർക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. എളവൂരിൽ കീനത്ത് തങ്കപ്പൻ നായരുടെയും കുന്നൂർ രുഗ്മിണിയമ്മയുടെയും മകനാണ്. കലാമണ്ഡലം മാണി വാസുദേവ ചാക്യാർ ഗുരു. സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ് ചാക്യാർക്കൂത്തിൽ അനിലിനെ വ്യത്യസ്തനാക്കിയത്. കോവിഡ് പടർന്നു പിടിച്ചപ്പോൾ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചാക്യാർക്കൂത്തിലൂടെ അവതരിപ്പിച്ചതു ശ്രദ്ധ നേടിയിരുന്നു. എളവൂർ പുത്തൻകാവ് ക്ഷേത്രത്തിലെ കലാക്ഷേത്ര സ്ഥാപകാംഗവും അധ്യാപകനുമാണ്. ഭാര്യ: കലാനിലയം രഞ്ജിനി. മക്കൾ: അദ്രിജ, അദ്രിജിത്.

Content courtesy: manorama online
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments