1947ൽ പുളിയനം ഗ്രാമത്തിൽ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴിൽ ഒരു ലോവർപ്രൈമറി വിദ്യാലയം ആരംഭിച്ചു.ശ്രീ.ഭദ്രകാളി മററപ്പള്ളി മന വക പട്ടരുമഠം എന്ന മന്ദിരത്തിലായിരുന്നു ആരംഭം.ശ്രീ.ദേവൻ വാസുദേവൻ നന്പൂതിരിപ്പാട് ആയുരുന്നു മനയിലെ കാരണവർ.പിന്നീട് മനയുടെ വക കളരിപ്പറന്പിലേക്ക് മന നിര്മിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവര്ത്തനം മാററി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികൾ വിദ്യാലയം ഗവർമെൻറിലേക്ക് സംഭാവന നല്കി.1963-ൽ അപ്പർപ്രൈമറിയായും , 1966-ൽ ഹൈസ്ക്കുളായും , 1997-ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയും ഉയർത്തി. ഈ വിദ്യാലയത്തിെൻറ വികസനപ്രവർത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂർണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുയർന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളിൽ വിരാജിക്കുന്നവർ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്.