സി. സി. ആനി ടീച്ചർ വിവാഹിതയായി പുളിയനത്തിൽ വന്നിട്ട് ആദ്യം സേവനം ചെയ്യുന്നത് സെ. ഫ്രാൻസിസ് LPS ൽ ആണ്. ഭർത്താവായ PL ജോസഫ് സാറും അപ്പൻ PA ലോനപ്പൻ സാറും ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകരായും സേവനം ചെയ്തവരാണ്. ഇവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പുളിയനം ഗവ.സ്കൂളിൽ ടീച്ചർക്ക് നിയമനം ലഭിച്ചു. പീച്ചാനിക്കാട് ഗവ. യു പി സ്‌കൂളിൽ ഹെഡ് മിസ്ട്രസ്സായി സേവനം അനുഷ്ഠിക്കുമ്പോൾ റിട്ടയർ ചെയ്തു. ഉന്നതനിലയിൽ എത്തിയ ടീച്ചറുടെ പല ശിഷ്യന്മാരും ടീച്ചറെപ്പറ്റി ഭയഭക്തിബഹുമാനത്തോടെ സംസാരിയ്ക്കുന്നത് കേട്ടിട്ടുണ്ട്. GHSS ലെ പൂർവ്വ വിദ്യാർത്ഥി സംഘടന OSA യുടെ രക്ഷാധികാരിയായിരുന്നു ടീച്ചർ. ഒരു മാതൃകാദ്ധ്യാപിക ആയിരുന്ന പ്രിയപ്പെട്ട ആനിടീച്ചർക്ക് സ്നേഹ ബഹുമാനത്തോടെ പുളിയനം നാടിന്റെ പ്രണാമം!