HomeNewsഅനിൽ എളവൂരിന്റെ വൈറസ് ബോധവൽക്കരണം വൈറൽ

അനിൽ എളവൂരിന്റെ വൈറസ് ബോധവൽക്കരണം വൈറൽ

കോവിഡ് 19 ബോധവൽക്കരണ യജ്ഞത്തിൽ വേറിട്ട വഴിയിലൂടെ ചാക്യാർകൂത്ത് കലാകാരൻ എളവൂർ അനിൽ. ചാക്യാർകൂത്തിലൂടെ കോവിഡ് പ്രതിരോധ ബോധവൽക്കരണം നടത്തുന്ന 1 മിനിറ്റ് 57 സെക്കൻഡുള്ള വിഡിയോ അനിൽ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനേകം പേർ ഈ വിഡിയോ ഷെയർ ചെയ്തു. ആശങ്കയുള്ള ഒരു പരിപാടികളിലും പങ്കെടുക്കരുതെന്ന് ഉപദേശിക്കുന്ന ചാക്യാർ സംശയമുള്ള പൊതുപരിപാടികൾ ഒഴിവാക്കണമെന്നും വിഡിയോയിലൂടെ അഭ്യർഥിക്കുന്നുണ്ട്.

വ്യക്തി ശുചിത്വമില്ലാത്തതിനാലാണ് ഇത്തരം രോഗങ്ങൾ പടരുന്നതെന്നും ശ്രദ്ധ മരിക്കുമ്പോഴാണ് അപകടം ജനിക്കുന്നതെന്നും വിഡിയോ വ്യക്തമാക്കുന്നു. ഒരു കൈകഴുകലിൽ തീർക്കാവുന്നതും ഒരാഴ്ച വീട്ടിലിരുന്നാൽ ഒതുക്കാവുന്നതുമായ രോഗപ്പകർച്ച അശ്രദ്ധ മൂലം നശിപ്പിക്കരുതെന്ന അഭ്യർഥനയോടെയാണ് വിഡിയോ പൂർണമാകുന്നത്. കോവിഡ് പ്രതിരോധത്തിനു ലോകമെങ്ങും യുദ്ധസന്നാഹങ്ങളോടെ മുന്നിട്ടിറങ്ങുമ്പോൾ അതിൽ തനിക്കു കഴിയുന്ന പങ്കു വഹിക്കുക എന്ന ആഗ്രഹമാണ് ഇത്തരമൊരു വിഡിയോ ചെയ്തതിനു പിന്നിലെന്ന് അനിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version