നാടൻ പാട്ട്, മിമിക്രി, സിനിമ തുടങ്ങി കൈ വച്ച മേഖലകളിൽ എല്ലാം വെന്നിക്കൊടി പാറിച്ച, മലയാളത്തിൽ മാത്രമല്ല തമിഴിലും ജനങ്ങളുടെ ഇഷ്ടതാരമായി മാറിയ കലാഭവൻ മണിയുടെ നാലാമത്തെ സഹോദരി ശാന്തയുടെയും, പുളിയനത്തിന്റെ വടക്കേ അതിർത്തിയായ കുന്നിൽ താമസിക്കുന്ന അബേലി ചന്ദ്രന്റേയും മകനാണ് കലാഭവൻ രഞ്ജിത്ത്.
മിന്നും താരം, ശ്രീ മണികണ്ഠൻ നായർ ഷോ, നമ്മൾ തമ്മിൽ, കോമഡി ഫെസ്റ്റിവൽ, കോമഡി സർക്കസ്, സിനിമ ചിരിമ തുടങ്ങിയ പ്രോഗ്രാമുകൾ ആയിരത്തോളം വേദികളിൽ അവതരിപ്പിക്കുകയുണ്ടായി. കൊച്ചിൻ നർമ എന്ന ട്രൂപ്പ് ഇപ്പോൾ നടത്തുന്നുണ്ട്. അനുജൻ സജിത്ത് നാടൻ പാട്ടു കലാകാരനാണ്.
പച്ചോലപ്പമ്പരം, കോമരം എന്നീ ടെലിഫിലിമുകളിലും അഭിനയിച്ചു. കോമരത്തിലെ അഭിനയത്തിന് ബെസ്ററ് ആക്ടർ പുരസ്ക്കാരം ലഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മരുമകൻ അഷ്‌കർ സൗദാനെ നായകനാക്കി ജിബിൻ സംവിധാനം ചെയ്ത വള്ളിക്കെട്ട് സിനിമയിൽ ഉപനായകൻ രഞ്ജിത്തായിരുന്നു. മമ്മി സെഞ്ചുറിയുടെ സ്ക്രീൻ പ്ലേ എന്ന സിനിമയിൽ നായകന്റെ സുഹൃത്തായി രഞ്ജിത്ത് ശ്രദ്ധേയമായ വേഷം ചെയ്തിരിയ്ക്കുന്നു സിനിമ ഡിസംബറിൽ റിലീസ് ചെയ്യുന്നു