എളവൂർ ചന്ത ഒരു സാംസ്കാരിക നഗരം കൂടിയായിരുന്നു. ഇരുട്ടിന്റെ ആത്മാവ് എന്ന എംടി ചിത്രത്തിൽ മാനസിക നില തകരാറിലായ ഒരു കഥാപാത്രത്തെയാണ്നസീർ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം മാനസികനില തകർന്ന വേളയിൽ അടക്കാ മരത്തിൽ കയറി അടുത്ത അടക്കാ മരത്തിലേക്ക് പകരുന്ന ഒരു രംഗം ഉണ്ട് ആ രംഗം ചിത്രീകരിക്കുന്നത് എളവൂർ ച ന്തയോട് ചേർന്ന കവുങ്ങിൻ തോട്ടത്തിൽ ആണുള്ളത്. തദ്ദേശവാസിയായ ഒരു അടയ്ക്കാമരം കയറ്റതൊഴിലാളിയാണ്
ആ രംഗത്തിൽ അടയ്ക്കാമരം പകരുന്നത്. ഇതിന്റെ ക്ലോസപ്പ് ഷോട്ടിൽ പ്രേം നസീർ അഭിനയിക്കുന്നു.
എളവൂർ ഒരു നല്ല സിനിമ ലൊക്കേഷൻ കൂടിയാണ്. ചന്ത പുഴയുടെ ചാലക്കുടിപ്പുഴയുടെ തീരപ്രദേശം എന്ന നിലയിൽ മനോഹാരിത നിറഞ്ഞ ഗ്രാമീണത നിറഞ്ഞ അന്തരീക്ഷം സിനിമ സംവിധായകരെ ഇഷ്ട ലൊക്കേഷൻ ആക്കി മാറ്റിയിരുന്നു. റോസി എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ആയിരുന്നത് എളവൂർ ശ്രീ പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിന് എതിർവശത്തുള്ള സ്വാമിയുടെ പറമ്പിലെ കശുമാവിൻ തോട്ടം ആയിരുന്നു. എളവൂർ കുന്നേൽ പള്ളിയിൽ ഈ ചിത്രത്തിന്റെ ലൊക്കേഷനായി പ്രവർത്തിച്ചിട്ടുണ്ട്.
സിനിമാ നടൻ ദേവൻ നിർമ്മിച്ച സംവിധായകൻ ഹരിഹരൻ അണിയിച്ചൊരുക്കിയ വെള്ളം എന്ന സൂപ്പർ മലയാള സിനിമ ബിഗ് ബഡ്ജറ്റ് ചിത്രം അതിന്റെ ലൊക്കേഷനുകളിൽ ഒന്ന് ചന്ത പുഴയും അനുബന്ധ പ്രദേശങ്ങളും ആയിരുന്നു.