പാറക്കടവ് ഗ്രാമപഞ്ചായത്തിലെ എളവൂര്‍ ചന്തയും ചന്തക്കടവും പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്ന ആവിശ്യം ശക്തമാണ്. ഒരു കാലത്ത് പാറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാണീജ്യ കേന്ദ്രമായിരുന്നു എളവൂര്‍ ചന്ത. പഴയകാലത്ത് എളവൂര്‍ ചന്തയും ചന്തക്കടവും പ്രസിദ്ധമായിരുന്നു. കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തിയായതുകൊണ്ട് ചന്തക്കടവിനടുത്ത് ‘ചൗക്ക’യും ചുങ്കം പരിശോധകരും ഉണ്ടായിരുന്നു. വള്ളങ്ങള്‍ തടഞ്ഞുനിര്‍ത്തി, നെല്ലും പുകയിലയും കടത്തുന്നുണ്ടോ എന്നായിരുന്നു പരിശോധന.
ഒരു കാലത്ത് പാറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാണീജ്യ കേന്ദ്രമായിരുന്നു എളവൂര്‍ ചന്ത
RELATED ARTICLES